ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാരിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുക അനുവദിച്ചത്. മൂന്ന് കോടി രൂപയാണ് കെട്ടിടം പൂർത്തീകരിക്കാൻ വേണ്ടത്. അടുത്ത വർഷത്തെ പദ്ധതിയിൽപ്പെടുത്തി ആവശ്യമായ തുക പിന്നീട് അനുവദിക്കും. ബ്ലോക്ക് ഓഫീസ് പരിസരത്ത് നിലനിൽക്കുന്ന കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ നിർമാണം നടത്തുന്നത്. ഇതിനോടനാബന്ധിച്ചുള്ള നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചു. സ്ഥലപരിമിതിമൂലം, പഞ്ചായത്ത് കമ്മിറ്റി കൂടാനുള്ള സൗകര്യംപോലും നിലവിലെ കെട്ടിടത്തിൽ ഇല്ല.