mela

പാലാ . എം ജി യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിന് പാലായിൽ തുടക്കമായി. ഹാഫ് മാരത്തൺ പുരുഷ വിഭാഗത്തിൽ കോതമംഗലം എം എ കോളേജിലെ ദേവരാജ്, വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ അഞ്ജു മുരുകനും ഒന്നാം സ്ഥാനം നേടി.

പുരുഷ വിഭാഗത്തിൽ സരുൺ സജി രണ്ടും, ചങ്ങനാശ്ശേരി എസ് ബി കോളേജിലെ റെജിൻ ബാബു മൂന്നാം സ്ഥാനവും നേടി. ഇന്ന് രാവിലെ 6 ന് 20 കിലോമീറ്റർ നടത്ത മത്സരങ്ങൾ ആരംഭിക്കും. ഇന്ന് 21 ഫൈനലുകൾ നടക്കും. പാലാ അൽഫോൻസാ കോളേജാണ് അഞ്ചാം തവണയും ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 10 ന് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം സിൻഡിക്കേറ്റ് മെമ്പർ എ ജോസ് നിർവഹിക്കും. ബിനു ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ റെജിനാമ്മ ജോസഫ് ആശംസകൾ നേരും.