ചങ്ങനാശേരി: തൃക്കൊടിത്താനം ദീപ മഹോത്സവത്തോടാനുബന്ധിച്ച് ഇന്ന് രാവിലെ 8 മുതൽ വൈകന്നേരം 4 വരെ മഹാനാരായണീയ സംഗമം നടക്കും. ഗുരുവായൂർ എകാദശിയോട് അനുബന്ധിച്ചാണ് ദക്ഷിണ ഗുരുവായൂർ എന്ന് വിശേഷിപ്പിക്കുന്ന തൃക്കൊടിത്താനം മഹാക്ഷേത്രത്തിലും ഏകാദശിക്ക് സമ്പൂർണ നാരായണീയ സമർപ്പണം നടക്കുന്നത്. പഞ്ചപാണ്ഡവ ക്ഷേത്ര നാരായണീയ സമിതികളുടെ നേതൃത്വത്തിൽ നൂറിൽപ്പരം കേന്ദ്രങ്ങളിൽ നിന്ന് ആയിരത്തോളം പേർ പങ്കെടുക്കുന്ന മഹാനാരായണീയ സംഗമത്തിൽ ഗോവാ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഭദ്രദീപം പ്രകാശനം ചെയ്യും. വൈകുന്നേരം നാലിന് നടക്കുന്ന മഹാനാരായണീയ സമർപ്പണ സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.അനന്തഗോപൻ, മുൻ എം.പിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി എന്നിവർ മുഖ്യാതിഥിയായിരിക്കും. ഉപദേശകസമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷത വഹിക്കും.