ഗാന്ധിനഗർ: ഗവ.മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് തോമസ് ചാഴികാടൻ എം.പിയുടെ പ്രാദേശിക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ബസിന്റെ ഫ്ലാഗ് ഓഫ് നാളെ രാവിലെ 9ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നടക്കും. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ 'കുടുംബങ്ങളെ ദത്തെടുക്കുന്ന പദ്ധതി'യുടെ ഉദ്‌ഘാടനവും എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് ആര്യാ രാജൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡ​ന്റ് അഞ്‍ജു മനോജ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡ​ന്റ് സജി തടത്തിൽ, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, അരുൺ ഫിലിപ്പ്, റോസിലി ടോമിച്ചൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ശങ്കർ, സൂപ്രണ്ട് ഡോ.ജയകുമാർ ടി.കെ, വൈസ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി.പുന്നൂസ്, ഐ.സി.എച്ച് സൂപ്രണ്ട് ഡോ.ജയപ്രകാശ് കെ.പി, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.സൈറു ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.