ചങ്ങനാശേരി: ചങ്ങനാശേരി കാക്കാംതോട് സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയായി. സമർപ്പണോദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. ചങ്ങനാശേരി നഗരസഭ 33ാം വാർഡിലാണ് കാക്കാംതോട് സ്ഥിതി ചെയ്യുന്നത്. മൈനർ ഇറിഗേഷന്റെ 5.1 ലക്ഷം രൂപ വിനിയോഗിച്ചാണ് സംരക്ഷണഭിത്തി നിർമ്മിച്ചത്. വാർഡ് കൗൺസിലർ ബാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബെന്നി ജോസഫ്, സിബി കൈതാരം, പാലപ്പറമ്പിൽ ഡി.വിജയൻ,കുഞ്ഞുമോൻ കൊച്ചിത്ര, ജോമോൻ തോട്ടാശേരി, ജോയിച്ചൻ പീലിയാനിക്കൽ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.സിന്ധു, അസി.എഞ്ചിനീയർ രഞ്ചു രാജൻ, പരമേശ്വരൻ കല്ലമ്പറമ്പ്, സിന്നിച്ചൻ ചക്കുപുരയ്ക്കൽ, സാജു പാലപ്പറമ്പിൽ, ജോസഫ് മാത്യു കരിങ്ങട, ഷിബു പുതുപ്പറമ്പിൽ, കൊച്ചുബേബി തുടങ്ങിയവർ പങ്കെടുത്തു.