maravn-thuruth-

കോട്ടയം . വേൾഡ് ട്രാവൽ മാർട്ടിന്റെ ഗ്ലോബൽ അവാർഡ് നേടിയ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ മദ്ധ്യപ്രദേശ് സർക്കാർ പ്രതിനിധി സംഘം മറവൻതുരുത്തിലെത്തി. പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങൾ സന്ദർശിച്ച് ഗ്രാമീണ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും അനുഭവങ്ങൾ നേരിട്ടറിയുകയും പ്രവർത്തനങ്ങൾ പഠിക്കുകയുമാണ് ലക്ഷ്യം. കേരളത്തെ മാതൃകയാക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. ആറ് സബ് കളക്ടർമാർ ഉൾപ്പെടെ 16 പേരാണ് സംഘത്തിലുള്ളത്. മദ്ധ്യപ്രദേശ് ടൂറിസം ബോർഡും കേരളവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. സംഘത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.