vasa

കോട്ടയം . ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുനീങ്ങുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണത്തോടനുബന്ധിച്ചു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതോടെ അവരുടെ കുടുംബപരവും സാമൂഹികപരവുമായ പ്രശ്‌നങ്ങൾ ഒരുപരിധിവരെ പരിഹരിക്കാനാവും. ഭിന്നശേഷിക്കാരുടെ സംസ്‌കാരികവും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.