ചങ്ങനാശേരി: ശ്രീമാതാ അമൃതാനന്ദമയി മഠത്തിന്റെയും കൊച്ചി അമൃത ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ മെഡിക്കൽ ക്യാമ്പ് നടന്നു. ചങ്ങനാശേരി തുരുത്തിയിലെ മഠം ഹാളിൽ നടന്ന ക്യാമ്പ് മഠാധിപതി സ്വാമിനി നിഷ്ഠാമൃതപ്രാണാ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്തവർക്ക് അമൃത ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.