
കോട്ടയം . മണ്ണ് പര്യവേക്ഷണമണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം എലിക്കുളം ഗ്രാമപഞ്ചായത്തിൽ ഇളങ്ങുളം കെ വി എൽ പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നാളെ ആചരിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. കാർഷിക വികസനകർഷക ക്ഷേമ വകുപ്പിലെ ജില്ലാ ദ്യോഗസ്ഥർ, കാർഷിക ശാസ്ത്രജ്ഞർ, കർഷകർ തുടങ്ങിയവർ പങ്കെടുക്കും.