പാലാ: എസ്.എൻ.ഡി.പി യോഗം 1011ാം മേവട ശാഖയിലെ വയൽവാരം കുടുംബയോഗത്തിന്റെ 68 മത് കുടുംബയോഗം വേണു ചെട്ടിപ്പറമ്പിൽ മുത്തോലിയുടെ വസതിയിൽ ഇന്ന് 2ന് നടക്കും. ചെയർമാൻ മനോജ് വെള്ളിയേപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് ഡോ. പ്രഭാകരൻ ഉദ്ഘാടനം നിർവഹിക്കും. ശാഖാ സെക്രട്ടറി മോഹനൻ മഠത്തിൽ, കൺവീനർ സുജാത ഷാജി കോട്ടരുകിൽ, രക്ഷാധികാരി വിജയൻ കളപ്പുരതാഴെ, വൈസ് ചെയർമാൻ രഞ്ജിത്ത് രാജു മനത്താനത്ത്, ഗിരിജാ മോഹനൻ, ശുഭ വേണു എന്നിവർ സംസാരിക്കും.