കോട്ടയം : പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ അഷ്ടബന്ധ സഹസ്ര കലശം 9 മുതൽ 14 വരെ നടക്കും. 9ന് ആചാര്യവരണം, വാസ്തുകലശം ആടൽ, വൈകിട്ട് 6.45ന് പ്രഭാഷണം. 10 ന് ബിംബശുദ്ധികലശപൂജ, നവീകരണ പ്രായശ്ചിത്തഹോമം, വൈകിട്ട് 5ന് സ്ഥലശുദ്ധി, 6.45ന് പ്രഭാഷണം, പ്രാസാദശുദ്ധിക്രിയകൾ, അത്താഴപൂജ. 11ന് രാവിലെ 5ന് ബിംബശുദ്ധി കലശപൂജ, 7മുതൽ ബിംബശുദ്ധി കലശാഭിഷേകം, പ്രോക്തഹോമം, വൈകിട്ട് 5 ന് സ്ഥലശുദ്ധി,6.45ന് പ്രഭാഷണം. 12ന് രാവിലെ 5 മുതൽ ബ്രഹ്മകലശപൂജ, 8ന് ബ്രഹ്മകലശാഭിഷേകം, ശാന്തിഹോമങ്ങൾ, 7 മുതൽ കലശാഭിഷേകങ്ങൾ, വൈകിട്ട് 5ന് സ്ഥലശുദ്ധി, 6.45ന് പ്രഭാഷണം. 13ന് മണ്ഡപസംസ്‌ക്കാരം, തത്വഹോമം, 9 മുതൽ തത്വകലശാഭിഷേകം, വൈകിട്ട് 5 മുതൽ പരികലശപൂജ, 6.45ന് പ്രഭാഷണം. 14ന് രാവിലെ 6 മുതൽ ഗണപതിഹോമം, 8 മുതൽ പരികലശാഭിഷേകം, ജില്ലാ കളക്ടർ ഡോ.പി.കെ ജയസ്രീ ഭദ്രദീപപ്രകാശനം നടത്തും. 11നും 12നും മദ്ധ്യേ അഷ്ടബന്ധക്രിയ ബ്രഹ്മകലശാഭിഷേകം, 12ന് ക്ലാസിക്കൽ ഭജൻ, മഹാപ്രസാദമൂട്ട്, 6.45ന് പ്രഭാഷണം.