മാന്നാർ: എസ്.എൻ.ഡി.പി യോഗം 2485ാം നമ്പർ മാന്നാർ ശാഖയിലെ ഗുരുദർശന കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം ഇന്ന് നടക്കും. രാവിലെ പത്തിന് മോഹനൻ മുയലോടിക്കാലയുടെ വസതിയിൽ നടക്കുന്ന യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ സി.എം ബാബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.പി കേശവൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധാമോഹൻ, ശാഖ വൈസ് പ്രസിഡന്റ് ഷാജുകുമാർ ശ്രീവത്സം, ശാഖാ സെക്രട്ടറി ബാബു.പി.എൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ സുരേഷ് കെ.കെ, യൂണിയൻ കമ്മറ്റി മെമ്പർ ലാലി ശശി എന്നിവർ പ്രസംഗിക്കും.