കോട്ടയം: ബസിനുള്ളിൽ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാട്ടകം മറിയപ്പള്ളി മുട്ടം അത്തിക്കളത്തിൽ വീട്ടിൽ വർഗീസ് (52) നെയാണ് പോക്‌സോ നിയമപ്രകാരം കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇയാൾ. കോടതിയിൽ ഹാജരാക്കി.