ഐങ്കൊമ്പ്: വിദ്യാഭ്യാസം പൂർണമാകുന്നത് പരാവിദ്യയും അപരാവിദ്യയും ചേരുമ്പോഴാണെന്ന് ആചാര്യശ്രീ കെ.ആർ മനോജ് പറഞ്ഞു. ഡിസംബർ 1 മുതൽ ഡിസംബർ 30 വരെയുള്ള ആർഷവിദ്യാസമാജത്തിന്റെ സനാതനധർമ്മ പ്രചാരണയാത്രയുടെ രണ്ടാം ദിവസം വിശ്വഹിന്ദുപരിഷത്ത് മാതൃശക്തി ഐങ്കൊമ്പ് സമിതി, പാറേക്കാവ് ദേവീക്ഷേത്ര ഓഡിറ്റേറിയത്തിൽ സംഘടിപ്പിച്ച സനാതനധർമ്മപരിചയ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം പ്രസിഡന്റ് ഡോ. എൻ.കെ മഹാദേവൻ കെ.ആർ മനോജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.എൻ സതി, ശാന്തകുമാരി, അനുമോൾ എന്നിവർ പ്രസംഗിച്ചു. അമൃത ജയഗോപാൽ, ആര്യ എന്നിവരുടെ നൃത്താവിഷ്‌ക്കരണവും നടന്നു.