പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 11 വരെ നടക്കും. ഇന്ന് രാവിലെ 7ന് നാരായണീയകോകിലം ടി.എൻ.സരസ്വതിയമ്മയുടെ ഗീതാപാരായണം. വൈകിട്ട് 6ന് യജ്ഞശാലയിൽ മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി ഭദ്രദീപം തെളിക്കും. ഉപദേശകസമിതി പ്രസിഡന്റ് പി.എൻ.ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിക്കും. സബ്ഗ്രൂപ്പ് ഓഫീസർ വി.ജയകുമാർ, ഉപദേശകസമിതി സെക്രട്ടറി പി.പ്രസാദ് എന്നിവർ പങ്കെടുക്കും. യജ്ഞാചാര്യൻ ചേർത്തല പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി മാഹാത്മ്യപ്രഭാഷണം നടത്തും. നാളെ മുതൽ ദിവസവും രാവിലെ 6ന് വിഷ്ണുസഹസ്രനാമജപം, പാരായണം, 1ന് പ്രസാദഭോജനം, നാരായണീയ പാരായണം, 2.15ന് ഭാഗവതപാരായണം എന്നിങ്ങനെയാണ് ചടങ്ങുകൾ.