ചങ്ങനാശേരി : യുവാവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പായിപ്പാട് നാലുകോടി ചക്കാലയിൽ വീട്ടിൽ ജിതിൻ (31) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 22 നാണ് സംഭവം. ജിതിനും സുഹൃത്തുക്കൾക്കും കഞ്ചാവ് കച്ചവടമുണ്ടെന്ന് യുവാവ് പൊലീസിനോട് പറഞ്ഞതിനുള്ള വിരോധമാണ് ആക്രമണ കാരണം. കമ്പിവടിയും, കത്തിയും ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്തു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. മറ്റ് പ്രതികൾക്ക് ക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.