കോട്ടയം :ജനനം മുതൽ 14 വയസ് വരെയുള്ള കുട്ടികളിലെ സ്വാഭാവിക വളർച്ചയിൽ ഉണ്ടാകുന്ന വ്യത്യാസം തിരിച്ചറിയുന്നതിനും ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, പഠനവൈകല്യം, ബുദ്ധിമാന്ദ്യം, പെരുമാറ്റ പ്രശ്നങ്ങൾ, സെറിബ്രൽ പാൾസി തുടങ്ങിയ വളർച്ചാ വൈകല്യങ്ങൾ കണ്ടെത്തുന്നതിനുമായി ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ ആഭിമുഖ്യത്തിൽ 10ന് രാവിലെ 9 മുതൽ 4വരെ എസ്.എച്ച് മൗണ്ടിലുള്ള ജ്യോതിസ് സ്പെഷ്യൽ സ്കൂളിൽ പരിശോധന ക്യാമ്പ് നടത്തും. ആവശ്യമുള്ള കുട്ടികൾക്ക് തുടർപഠനവും പരിശീലനവും ജ്യോതിസ് സ്കൂളിൽ സൗജന്യമായി നൽകും.

ഐ.എ.പി, കേരളാ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ.തോമസ് വർഗീസ് നേതൃത്വം നൽകുന്ന ക്യാമ്പിൽ പീഡിയാട്രിക് സീനിയർ കൺസൽട്ടന്റ് ഡോ. പി.ആർ ജയകുമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദേവീകൃഷ്ണ, ഫിസിയോതെറാപ്പിസ്റ്റുമാർ, ഓട്ടിസം ടീച്ചേഴ്സ്, സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് എന്നിവർ പങ്കെടുക്കും. ഫോൺ: 9447200312, 0481-2300733.