കുറിച്ചി : ശ്രീനാരായണ തീർത്ഥർ സ്വാമിയുടെ 127ാമത് ജയന്തി ആഘോഷവും ഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെ ഒന്നാം വാർഷികവും തൃക്കാർത്തികമഹോത്സവവും കുറിച്ചി അദ്വൈതവിദ്യാശ്രമത്തിൽ 7 ന് നടക്കും. രാവിലെ 5 ന് ഗണപതിഹോമം, 8 ന് ജി.ഡി.പി.എസ് സെക്രട്ടറി സ്വാമി ഗുരുപ്രകാശം ലക്ഷാർച്ചന ഭദ്രദീപപ്രകാശനം നടത്തും. 12 ന് നൃത്ത സംഗീതാർച്ചന, 12.30 ന് ലക്ഷാർച്ചന സമർപ്പണം തുടർന്ന് മഹാപ്രസാദമൂട്ട്, 2 ന് അദ്വൈത വിദ്യാശ്രമം ഹയർസെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണസമ്മേളനം, വൈകിട്ട് 6 ന് ഘോഷയാത്രാ വരവേൽപ്പ്, 6.15 ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ കാർത്തിക ദീപോജ്ജ്വലനം, 7 ന് തീർത്ഥർ സ്വാമി ജയന്തി അനുസ്മരണ സമ്മേളനം ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ആശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ മാനേജർ സ്വാമി വിശാലാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ തീർത്ഥർ സ്വാമി അനുസ്മരണം നടത്തും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. റിട്ട. അദ്ധ്യാപകൻ സി.കെ കുര്യാക്കോസ് എൻഡോവ്‌മെന്റ് വിതരണം ചെയ്യും. സോഫി വാസുദേവൻ, ഡോ.ഇ.കെ വിജയകുമാർ, വി.ജി ബിനു, പി.ജി ജയരാജ്, കെ.എൻ ജയപ്രകാശ്, പി.കെ വാസു, പി.വിനോദ് കുമാർ, ടി.ജി രാജു കോലത്ത്, എസ്.ടി ബിന്ദു, ഗിരിജമ്മ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. ചെയർമാൻ എൻ.ഡി ശ്രീകുമാർ സ്വാഗതവും വൈസ് ചെയർമാൻ വി.വി ഹരികുമാർ നന്ദിയും പറയും. തുടർന്ന് അന്നദാനം.