വാകത്താനം : എസ്.എൻ.ഡി.പി യോഗം 1294ാം നമ്പർ വാകത്താനം ശാഖയിൽ 10ാമത് ശിവഗിരി തീർത്ഥാടന പ്രഭാഷണ പരമ്പര 16 മുതൽ 24 വരെ ശാഖാ ഹാളിൽ നടക്കും. 16 ന് രാവിലെ 7 ന് ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനവും ആദരിക്കലും നിർവഹിക്കും. ശാഖാ പ്രസിഡന്റ് വി.ആർ പ്രസന്നൻ അദ്ധ്യക്ഷതവഹിക്കും. ആരോഗ്യജീവകാരുണ്യ രംഗത്തെ മികച്ചസേവനത്തിന് ഡോ.വി.ആർ ശശിധരൻ ആദരവ് ഏറ്റുവാങ്ങും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. പി.എൻ പ്രതാപൻ, സുകുമാരൻ വാകത്താനം, കെ.എസ് സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.കെ ഷാജി സ്വാഗതവും ശാഖാ മാനേജിംഗ് കമ്മറ്റി അംഗം എ.എസ് പ്രതാപൻ നന്ദിയും പറയും. തുടർന്ന് അന്നദാനം. 17 ന് കെ.എൻ ബാലാജി, 18 ന് സൂര്യശങ്കർ, 19 ന് ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, 20 ന് സ്വാമി അസംഗാനന്ദഗിരി, 21 ന് സജീവ് പൂവത്ത്, 22 ന് സൂര്യാ ഇ.രാജ്, 23 ന് ചാലക്കുടി ഗുരുദർശന രഹന എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
24 ന് വൈകിട്ട് 7 ന് ശിവഗിരി തീർത്ഥാടന നവതി ആഘോഷവും 18ാമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഉദ്ഘാടനവും നടക്കും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനവും ധർമ്മ പതാകകൈമാറലും നിർവഹിക്കും. ക്യാപ്റ്റൻ വി.എസ് ഷാജിമോൻ പതാക ഏറ്റുവാങ്ങും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തീർത്ഥാടന സന്ദേശം നൽകും. യോഗം നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് വി.ആർ പ്രസന്നൻ സ്വാഗതവും പദയാത്ര കൺവീനർ കെ.കെ രവി നന്ദിയും പറയും.