പാലാ : മുൻസിപ്പൽ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ വോളിബാൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു.പാലാ സെന്റ് തോമസ് കോളേജ് ടീം വിജയികളായി. സെന്റ് ജോർജ് കോളജ് അരുവിത്തുറയാണ് റണ്ണറപ്പ്. ജില്ലാ കൺവീനർ ജെയ്‌സൺ പുത്തെൻകണ്ടത്തിലിന്റെ അദ്ധ്യഷതയിൽ നടന്ന ചടങ്ങിൽ ജോസ് കെ മാണി എം.പി ട്രോഫികൾ വിതരണം ചെയ്തു. അഡ്വ.സന്തോഷ് മണർകാട്ട്, വി.സി.പ്രിൻസ്, ജിമ്മി ജോസഫ്, ജെറി എന്നിവർ പ്രസംഗിച്ചു.