പാലാ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പാലാ സമഗ്ര ശിക്ഷാ കേരളം, ബി.ആർ.സിയിൽ ഭിന്നശേഷി ദിനാചരണം നടത്തി. നഗരസഭ ചെയർമാൻ ആന്റോ ജോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. രാജ്കുമാർ.കെ , ഷിബുമോൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്കുള്ള കലാ മത്സരവും, ട്രോഫി ദാനവും നടത്തി.