കടുത്തുരുത്തി : അപവാദ പ്രചാരണത്തിലൂടെ എസ്.എൻ.ഡി.പി യോഗം നേതൃത്വത്തെ കരിവാരിതേക്കാനുള്ള ഗൂഡനീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് കടുത്തുരുത്തി യൂണിയൻ കൗൺസിൽ. നിരവധി പൊള്ളയായ ആരോപണങ്ങൾ മറികടന്ന യോഗ നേതൃത്വം ഇനിയും ശക്തമായി പ്രസ്ഥാനത്തെ നയിക്കും. മറ്റാർക്കും അവഗണിക്കാൻ പറ്റാത്ത പ്രസ്ഥാനമാക്കി മാറ്റിയ വെള്ളാപ്പള്ളി നടേശന്റെ മുന്നേറ്റത്തിൽ വിറളിപൂണ്ടവരാണ് യോഗത്തെ തകർക്കാൻ ശ്രമിക്കുന്നതെന്ന് കൗൺസിൽ ആരോപിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരി, യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ, യോഗം കൗൺസിലർ സി.എം.ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.