കല്ലറ : ശ്രീശാരദക്ഷേത്രത്തിൽ വൈക്കം നാഗമ്പൂഴിമന ഹരി ഗോവിന്ദൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ അഖില സർപ്പ പ്രതിഷ്ഠയും സർപ്പ ബലിയും നടന്നു. രാവിലെ 6.30 ന് കലശപൂജയും, 8 ന് സർപ്പ പ്രതിഷ്ഠയും തുടർന്ന് കലശാഭിഷേകംവും നൂറും പാലും വഴിപാടുകൾ നടന്നു. വൈകിട്ട് നടന്ന സർപ്പബലി ചടങ്ങിൽ നൂറുകണക്കിന് ഭക്തർ പങ്കാളികളായി. ക്ഷേത്രം മേൽശാന്തി അജിത് പാണാവള്ളി, കല്ലറ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പി.ഡി.രേണുകൻ, സെക്രട്ടറി കെ.വി.സുദർശനൻ എന്നിവർ നേതൃത്വം നൽകി.