ചങ്ങനാശേരി : കലിയുഗത്തിൽ ഭഗവത് ഭജനം നടത്തുന്നത് ഉത്തമമാണെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പപറഞ്ഞു. തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപമഹോത്സവത്തോടനുബന്ധിച്ച് നടന്ന മഹാനാരായണീയ സമാരംഭം ഭദ്രദീപ പ്രകാശനം നിർവഹിക്കുകയായിരുന്നു അദേഹം. ഭക്തർക്ക് എല്ലാം സമർപ്പിക്കുവാനുള്ള ദേവസ്ഥാനമാണ് ക്ഷേത്രമെന്നും സമൂഹ പ്രാർത്ഥനയ്ക്ക് ഏറെ ഗുണ ഫലമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് ബി.രാധാകൃഷ്‌േേണനാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജീഷ് മഠത്തിൽ, ജി.ശ്രീകുമാർ നമ്പ്യാണത്ത്, സുജിത് സുന്ദർ, നോജ് പുത്തൻപുരയിൽ, ദിനേശൻ പാട്ടത്തിൽ, ഗോപകുമാർ അനിൽവാസ്, പി.കെ പ്രസാദ്, പി.സി രാധാകൃഷ്ണൻ, അജിത് ടി. കുന്നുംപുറത്ത്, സജികുമാർ തിനപ്പറമ്പിൽ, രാജേഷ് തേവള്ളിൽ, ഗോപൻ മണിമുറി, മാതൃ സമിതി പ്രസിഡന്റ് എസ്.ജയശ്രീ, എം.ജെ ചന്ദ്രകുമാരി, തങ്കമ്മ ജി. പിള്ള ഗീത ഗീതാലയം തുടങ്ങിയവർ പങ്കെടുത്തു.