ചങ്ങനാശേരി : ബി.ഡി.ജെ.എസ് ഏഴാമത് ജന്മദിന സമ്മേളനം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി മുൻസിപ്പൽ മിനി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. ബി.ഡി.വൈ.എസ് കേന്ദ്ര കമ്മിറ്റിയംഗം സജീഷ് മണേലിൽ ജന്മദിന സന്ദേശം നൽകും. സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ കൃഷ്ണൻ നന്ദി പറയും.