muhammed

ഈരാറ്റുപേട്ട. മദ്യപിച്ചു വാഹനമോടിച്ച് മറ്റു വാഹനങ്ങളിലെ യാത്രക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച നടയ്ക്കൽ കീരിയാതോട്ടം വലിയവീട്ടിൽ മുഹമ്മദ് യാസീനെ (37) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് കാഞ്ഞിരപ്പള്ളിയിലേക്ക് അമിതവേഗത്തിൽ വാഹനം ഓടിക്കുകയും ചേന്നാട് കവല വരെയുള്ള ഭാഗങ്ങളിൽ വാഹനയാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു. ഇതിൽ ബൈക്കിൽ യാത്ര ചെയ്ത ശ്രീരാഗിനും അഖിലിനും ​ഗുരുതരമായി പരിക്കേറ്റു. എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, സുജിലേഷ്, വർ​ഗീസ്, എ.എസ്.ഐ. ഇക്ബാൽ, സി.പി.ഒ മാരായ അജേഷ്, അനൂപ്, സോനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.