കോട്ടയം : കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ക്രിസ്മസ് ന്യൂ ഇയർ എക്സ്പോ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അക്ഷരനഗരിയുടെ മുഖഛായ മാറ്റുന്ന രീതിയിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നവീകരണത്തിന് കൂട്ടായി പരിശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പർ ടോമിച്ചൻ അയ്യരുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെ.ത്രി.എ ചീഫ് പേട്രൺ ജോസഫ് ചാവറ സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ പ്രസിഡ​ന്റ് ബൈജു വർ​ഗീസ്, കെ.ത്രി.എ സ്റ്റേറ്റ് പ്രസിഡ​ന്റ് രാജു മേനോൻ, സോൺ പ്രസിഡ​ന്റ് ഷിബു കെ.എബ്രാഹം, ജെബിസൺ ഫിലിപ്പ്, ലാൽജി പി.വർ​ഗീസ്, പി.ബി സജി, പ്രേം സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. എക്സ്പോയിൽ പങ്കെടുത്ത വിവിധ സ്റ്റാളുകൾക്കുള്ള പുരസ്കാരം മന്ത്രി നൽകി.