അയ്മനം: ഇടിമിന്നലിൽ അയ്മനം വട്ടയ്ക്കാട്ട് വൻ നാശനഷ്ടം. മിന്നലിൽ ഹോളി ക്രോസ് സ്കൂളിന് സമീപം വഴിവിളക്ക് പൊട്ടി താഴെവീണു, നാലുകണ്ടത്തിൽ രാജേഷിന്റെ വീട്ടിലെ രണ്ട് ഫാനുകൾക്ക് കേടുപാട് സംഭവിച്ചു, അഞ്ചാം വാർഡ് മെമ്പർ ബിജു മാന്താറ്റിലിന്റെ വീട്ടിലെ ടിവിയും, ഇൻവെർട്ടറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു, സമീപം തന്നെയുള്ള മറ്റൊരു വീട്ടിലെ വയറിംഗ് ഉൾപ്പെടെ നശിച്ചു.