എലിക്കുളം:എലിക്കുളം സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ നേതൃത്വം നൽകിയ പാനലിൽ നിന്ന് 9 പേരും യു.ഡി.എഫ് പാനലിൽ നിന്ന് 2 പേരും വിജയിച്ചു. യു.ഡി.എഫ് പാനലിൽ നിന്ന് വിജയിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ ജെയിംസ് ജീരകത്തിലും ഷിജു വി.നായരുമാണ്.

വിജയികളും ലഭിച്ച വോട്ടും ചുവടെ.
എം.ബി.അനിൽകുമാർ(1086), ജെയിംസ് ചാക്കോ ജീരകത്ത്(1104), ജോമിച്ചൻ ടി.ജോസ്(1069), രാജു എസ്.അമ്പലത്തറയിൽ(1000), രാജേഷ് ആർ.കൊടിപ്പറമ്പിൽ(1128), ഷിജു വി.നായർ(1025), ടി.പി.പത്മിനിയമ്മ(1167), ഷേർളി ജോർജ്(1138), റോസിന ഷോജി(1114), എ.കെ.ഗോപിദാസ്(1199), സെബാസ്റ്റ്യൻ പാറയ്ക്കൽ(1197).

5627 അംഗങ്ങളാണ് വോട്ടവകാശമുള്ളവരായി ഉണ്ടായിരുന്നത്. 2372 വോട്ടാണ് പോൾ ചെയ്തത്. യു.ഡി.എഫുമായി യോജിച്ചുപോകാത്തതിനാൽ സെബാസ്റ്റ്യൻ പാറയ്ക്കലിനെയും മറ്റു രണ്ടുപേരെയും ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷ് കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും യു.ഡി.എഫ് പാനലിൽ സ്ഥാനാർത്ഥികൾ മത്സരിക്കുകയുമായിരുന്നു.