തലയോലപ്പറമ്പ്: മറവൻതുരുത്ത് സ്ട്രീ​റ്റ് പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ആർട്ട് സ്ട്രീ​റ്റിൽ താലൂക്കിലെ വിവിധ സ്‌കൂളിലെ കുട്ടികൾ നടത്തിയ ചുവർചിത്രരചനാ മത്സരത്തിൽ വിജയിച്ചവരെയും പങ്കെടുത്തവരെയും അനുമോദിച്ചു. വാട്ടർ സ്ട്രീ​റ്റിന് ഗ്ലോബൽ അവാർഡ് നേടിയ മറവൻതുരുത്ത് പഞ്ചായത്ത് ഭരണസമിതിയെയും നേതൃത്വം നൽകിയ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓർഡിനേ​റ്റർ കെ.രൂപേഷ് കുമാറിനെയും ആദരിച്ചു. കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനം വിപ്ലവഗായിക പി.കെ.മേദിനി ഉദ്ഘാടനം ചെയ്തു. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണിയും, കുട്ടികൾക്കുള്ള സമ്മാനവിതരണം കെ.രൂപേഷ് കുമാറും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില, സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ സുഷമ സന്തോഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ, സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺമാരായ സീമ ബിനു, ബിന്ദു പ്രദീപ്, ബി.ഷിജു, വാർഡ് മെമ്പർ പോൾ തോമസ്, ടൂറിസം ക്ലബ് പ്രസിഡന്റ് ടി.കെ.സുവർണൻ, സെക്രട്ടറി കെ.ജി.വിജയൻ, കെ.ശെൽവരാജ്, പി.ജി.ജയചന്ദ്രൻ, എസ്.അരുൺകുമാർ എന്നിവർ പങ്കെടുത്തു.