തലയോലപ്പറമ്പ് : വൈക്കം ബി.ആർ.സി തലയോലപ്പറമ്പ് എ.ജെ.ജോൺ സ്‌കൂളിൽ ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം ഡയറ്റ് ലക്ചറർ പി.കെ.മഞ്ജു അദ്ധ്യക്ഷത വഹിച്ചു. കാഴ്ച്ച പരിമിതിയുള്ള കെ.വി രഞ്ജിത്തിനെ പൊന്നാട അണിയിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ, വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, അംഗങ്ങളായ വിജയമ്മ ബാബു, ഡൊമിനിക് ചെറിയാൻ, അനിത സുഭാഷ്, നിസാർ, എച്ച്.ഐ.സോമ ശേഖരൻ, പ്രധാനാദ്ധ്യാപിക മായാദേവി, ബിആർസി ട്രെയ്‌നർ പി.എസ്.സന്തോഷ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും സി.കെ ആശ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ ജില്ല പ്രോഗ്രാം ഓഫീസർ ധന്യ.പി.വാസു, ബിആർസി ട്രെയിനർ സി.സൂര്യ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കെ.ആർ.ലിൻസി മോൾ എന്നിവർ പ്രസംഗിച്ചു.