മുണ്ടക്കയം: തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നാളെ മുണ്ടക്കയം വില്ലേജ് ഓഫീസ് പടിക്കിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ ജനാർദ്ദനൻ അറിയിച്ചു. രാവിലെ 10ന് ഐ.എൻ.ടി.യു. സി യൂണിയൻ ഓഫീസിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ടൗൺ ചുറ്റി വില്ലേജ് ഓഫീസ് പടിക്കൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും പി. എൽ. സി മെമ്പറുമായ പി.ജെ ജോയ് എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അഡ്വ: സിറിയക്ക്‌ തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി.എ സലിം, കെ.കെ ജനാർദ്ദനൻ, ബിജോ മാണി, റോയി കപ്പലുമാക്കൽ, ജോൺ പി.തോമസ്, വി.സി ജോസഫ് വെട്ടിക്കാട്ട്, ഡോമിന സജി, സുരേഷ് ഓലിക്കൽ, പി.എസ് സാബു, സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ശരത് ഒറ്റപ്ലാക്കൽ എന്നിവർ സംസാരിക്കും.