ചങ്ങനാശേരി: അഖില കേരള ഹിന്ദു സാംബവർ മഹാസഭ ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് അംബേദ്കർ ചരമദിനാചരണം നടക്കും. യൂണിയൻ ശാഖാ ആസ്ഥാനങ്ങളിലും ഭവനങ്ങളിലും ദീപം തെളിച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. യൂണിയൻതല ചരമദിനാചരണം രാവിലെ 9ന് യൂണിയൻ പ്രസിഡന്റ് രമേശ് നടരാജൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി മാമ്പറമ്പിൽ സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.