വെച്ചൂർ: ഇടയാഴം സ്‌പെഷ്യൽ സ്‌കൂളിന്റ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലാകായിക മേള സംഘടിപ്പിച്ചു. വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫിന്റ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കലാകായികമേള പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ വീണ അജി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻമാരായ സോജി ജോർജ് , എസ്.ബീന, പി.കെ മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ്കുമാർ, സ്‌പെഷ്യൽ സ്‌കൂൾ സെക്രട്ടറി ഹരിദാസ്, തേജസ് സ്‌കൂൾ മാനേജിംഗ് ഡയറക്ടർ പ്രഭ കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, വികസന സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻ സോജിജോർജ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.