കോട്ടയം: ഡോക്ടമാർ സമൂഹത്തോടും സാധാരണക്കാരോടും പ്രതിബദ്ധതയുള്ളവരായി പ്രവർത്തിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് അനുവദിച്ച ബസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മവും മെഡിക്കൽ വിദ്യാർത്ഥികൾ മുഖേന നടത്തുന്ന കുടുംബങ്ങളെ ദത്തെടുക്കൽ പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ ഡോ പി.കെ ജയശ്രീ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഞ്ജു മനോജ്, സജി തടത്തിൽ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ശങ്കർ, സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി.പുന്നൂസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.