പാലാ: ലഹരി വ്യാപനം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, തീദേശത്തെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കുക, ക്രൈസ്തവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ നേടിയടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ നയിക്കുന്ന ലോങ്ങ് മാർച്ചിന് പാലായിൽ സ്വീകരണം നൽകി. പാലാ രൂപതാ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. സന്തോഷ് മണർകാട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കുട്ടിച്ചൻ കീപ്പുറം, അഡ്വ. ജോസ് ചന്ദ്രത്തിൽ, ടെൻസൺ വലിയകാപ്പിൽ, കുഞ്ഞുമോൻ പാലക്കൽ, എം.വി ജോർജ്, ആന്റണി എള്ളുംകല തുടങ്ങിയവർ പ്രസംഗിച്ചു.