കിടങ്ങൂർ: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്‌നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള പതിനഞ്ചാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനകർമ്മം കിടങ്ങൂർ പഞ്ചായത്തിലെ കിടങ്ങൂർ സൗത്തിൽ ജീവകാരുണ്യപ്രവർത്തകനായ പ്രൊഫ.എം.വി ലൂക്കാ നിർവഹിച്ചു.

സ്‌നേഹദീപം കിടങ്ങൂർ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ തോമസ് മാളിയേക്കൽ, സനൽ കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രാഹം, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരീഷ് കുമാർ ഇലവുങ്കൽ, ജോൺസൺ കൊല്ലപ്പള്ളി, വി.കെ. സുരേന്ദ്രൻ, സാബു ഒഴുങ്ങാലിൽ, എൻ.എസ്. ഗോപാലകൃഷ്ണൻനായർ നിരവത്ത്, കെ.ആർ.സുന്ദരേശ്, ജോബി ചിറത്തറ എന്നിവർ പ്രസംഗിച്ചു.