വൈക്കം : എസ്.എൻ.ഡി.പി യോഗം കുടവെച്ചൂർ 746ാം നമ്പർ ശാഖയിലെ ഗുരുവാസരം പുരുഷ സ്വയംസഹായ സംഘത്തിന്റെ വാർഷികവും കുടുംബസംഗമവും നടത്തി. യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. കൺവീനർ വിപിൻദാസ് അദ്ധ്യക്ഷതവഹിച്ചു. 746ാം നമ്പർ ശാഖാ പ്രതിനിധി പി.കെ.മണിലാൽ അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ.മുരളീധരൻ, ജോ.കൺവീനർ ടി.എസ്.ബൈജു, ഗുരുകുലം കൺവീനർ വിമൽദാസ്, പൽപ്പു കുടുംബയൂണിറ്റ് കൺവീനർ വിനോദ്, ഗുരുവാസരം കുടുംബയൂണിറ്റ് കൺവീനർ സി.വി. സനൽകുമാർ, ഗുരുവാസം പ്രതിനിധി പി.ജി.സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രവിവരണം
എസ്.എൻ.ഡി.പി യോഗം കുടവെച്ചൂർ 746ാം നമ്പർ ശാഖയിലെ ഗുരുവാസരം പുരുഷ സ്വയംസഹായ സംഘത്തിന്റെ വാർഷികവും കുടുംബസംഗമവും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു