കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്രി എട്ടിന് കളക്ടറേറ്റ് ധർണ നടത്തുമെന്ന് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ,​ കൺവീനർ ഫിൽസൺ മാത്യൂസ്,​ സെക്രട്ടറി അസീസ് ബഡായിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പിൻവാതിൽ നിയമനം അവസാനിപ്പിക്കുക,​ മുടങ്ങിക്കിടക്കുന്ന ലൈഫ് മിഷൻ പദ്ധതിക്കായി വിഹിതം നൽകി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 10ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.