തിരുവഞ്ചൂർ: എസ്.എൻ.ഡി.പി യോഗം 3585ാം നമ്പർ തിരുവഞ്ചൂർ ശാഖയിലെ ആർ.ശങ്കർ കുടുംബയോഗത്തിന്റെ വാർഷികയോഗം ഗോപി ഇല്ലിമാലിക്കലിന്റെ ഭവനത്തിൽ നടന്നു. ശാഖാ സെക്രട്ടറി എം.ജി ബിജു മാളികയിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ് ജിനോ പാറയിൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുനാരായണ സേവാനികേതൻ പ്രകാശിനി ഗണേശൻ മുഖ്യപ്രഭാഷണം നടത്തി. വാർഷിക റിപ്പോർട്ടും കണക്കും കൺവീനർ മോഹനൻ തെന്നശേരി അവതരിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എൻ.ആർ മോഹനൻ, യൂണിയൻ കമ്മറ്റിയംഗം കെ.കെ രവി, ശാഖാ കമ്മറ്റിയംഗങ്ങളായ ദിലീപ് ഇല്ലിമാലിക്കൽ, വിനോയി കൊട്ടാരംപറമ്പിൽ, വനിതാസംഘം സെക്രട്ടറി സോജി രാജേഷ്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അരുൺ ഇടയാടിയിൽ എന്നിവർ പങ്കെടുത്തു. ജോയിന്റ് കൺവീനർ സാബു കൊച്ചുപുരയ്ക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ സനൽ തേക്കുംപറമ്പിൽ നന്ദിയും പറഞ്ഞു. തുടർന്ന് തെരഞ്ഞെടുപ്പിൽ ഭാരവാഹികളായി മോഹനൻ തെന്നശ്ശേരി (കൺവീനർ), സാബു കൊച്ചുപുരയ്ക്കൽ (ജോയിന്റ് കൺവീനർ), ഷിബു മഠത്തിപ്പറമ്പിൽ (പ്രോഗ്രാം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.