ചങ്ങനാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചങ്ങനാശേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ പെൻഷൻ കുടിശിക, സമാശ്വാസ കുടിശിക തുടങ്ങിയ അടിയന്തിരാവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനവും ധർണയും ഇന്ന് രാവിലെ 10ന് ചങ്ങനാശേരി മുൻസിപ്പൽ ജംഗ്ഷനിൽ നടക്കും. ധർണ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.എം.മധുരാജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പെൻഷൻ ട്രഷറിയിലേക്ക് പ്രകടനവും നടത്തുമെന്ന് ബ്ലോക്ക് സെക്രട്ടറി എൻ.വിജയകുമാർ അറിയിച്ചു.