വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള ആറാട്ട് നാളെ നടക്കും. വൈകിട്ട് 5നാണ് ആറാട്ടെഴുന്നള്ളിപ്പ്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ആറാട്ടു കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം കയറി നിൽക്കുന്ന ഉദയനാപുരത്തപ്പനെ വൈക്കത്തപ്പൻ എഴുന്നള്ളി അരിയും പൂവുമായി എതിരേൽക്കും. ഉദയനാപുരത്തപ്പനായി തളക്കല്ലു വൈക്കത്തപ്പൻ ഒഴിഞ്ഞു കൊടുക്കുന്നതും പ്രത്യേകയാണ്.
ആറാട്ടിന് ശേഷം വരുന്ന ഉദയനാപുരത്തപ്പനെ വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുന്നതോടെ കൂടിപ്പൂജ ആരംഭിക്കും. പിതാവായ വൈക്കത്തപ്പന്റെ മടിയിൽ പുത്രനായ ഉദയനാപുരത്തപ്പനെ ഇരുത്തി തന്ത്രിയുടെ കാർമ്മികത്വത്തിൽ നടത്തുന്ന പൂജ ഏറെ വിശേഷപ്പെട്ടതാണ് . മണ്ഡപത്തിലും വിശേഷാൽ ചടങ്ങുകൾ ഉണ്ടാവും. ഈ സമയം ചോറൂണ്, അടിമ , തുലാഭാരം എന്നി വഴിപാടുകൾ നടത്തുവാൻ ധാരളം ഭക്തർ ക്ഷേത്രത്തിലെത്തുക പതിവാണ്. ചടങ്ങുകൾക്ക് ശേഷം ഇരുദേവൻ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നതോടെ കൂടിപൂജ വിളക്ക് ആരംഭിക്കും.വിവിധ വാദ്യമേളങ്ങൾ അകമ്പടിയാകും. ഒരു പ്രദക്ഷിണത്തിന് ശേഷം വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും അഭിമുഖമായി നിന്നു ചോദിച്ചു പിരിയുന്നതോടെ വിളക്ക് എഴുന്നള്ളിപ്പ് സമാപിക്കും.
കുലവാഴ പുറപ്പാട്
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുലവാഴ പുറപ്പാട് നടന്നു. കാർത്തികയ്ക്ക് തലേന്നത്തെ കുലവാഴ പുറപ്പാട് സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് നടത്തിവരുന്നത്. 634 ാം നമ്പർ ഇരുമ്പൂഴിക്കര കരയോഗത്തിന്റെ കുലവാഴ പുറപ്പാട് കരയോഗം മന്ദിരത്തിൽ നിന്നും ആരംഭിച്ചു. ഗജവീരൻ ചിറക്കടവ് തിരു നീലകണ്ഠനും താലപ്പൊലിയും അകമ്പടിയായി .കരയോഗം ഭാരവാഹികളായ അശോകൻ കാണിയാട്ട്, മനോജ് തച്ചാട്ട് വിജയകുമാർ എന്നിവർ നേതൃത്വം നല്കി.
958 ാം നമ്പർ തെക്കേ മുറി കരയോിത്തിന്റെ കുലവാഴ പുറപ്പാട് കൊച്ചു ഭഗവതിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. ഗജവീരൻ മലയിൻ കീഴ് ശ്രീവല്ലഭൻ , താലപ്പൊലി, വിവിധ വാദ്യളങ്ങളും അകമ്പടിയായി . ഭാരവാഹികളായ വേലുക്കുട്ടി നായർ, അയ്യേരി സോമൻ, രവികുമാർ എന്നിവർ നേതൃത്വം നല്കി.
814ാം നമ്പർ പടിഞ്ഞാറെ മുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് ശ്രീനാരയണപുരം ക്ഷേത്രത്തിൽ നിന്നുമാണ് തുടങ്ങിയത്. ഗജവീരൻ ആമ്പാടി ബാലനാരായണനും താലപ്പൊലിയും വാദ്യമേളവും അകമ്പടിയായി . കരയോഗം ഭാരവാഹികളായ രാജശേഖരൻ നായർ, അനിൽകുമാർ, ശിവൻ നായർ എന്നിവർ നേതൃത്വം നല്കി.
697ാം നമ്പർ വടക്കേമുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുമാണ് ആരംഭിച്ചത്. ഗജവീരൻ ചിറക്കടവ് തിരു നീലകണ്ഠൻ താലപ്പൊലി, വാദ്യമേളവും അകമ്പടിയായി. കരയോഗം ഭാരവാഹികളായ ശശികുമാർ , രാജശേഖരൻ, പ്രദീപ് എന്നിവർ നേതൃത്വം നല്കി.
ആഘോഷമായി ക്ഷേത്രത്തിൽ എത്തിച്ച കുലവാഴകൾ ക്ഷേത്രത്തിലെ നാല് വശവുമുള്ള വിളക്കുമാടങ്ങളിൽ ചാർത്തി അലംകരിച്ചു.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 6 ന് തൃക്കാർത്തിക ദർശനം . പാരായണം 8 ന് ഭജന. 9 ന് സംഗീത സദസ,് 10ന് സംഗീത സദസ,് 11ന് ഭക്തിഗാനമേള, 11.30 ന് മഹാ പ്രസാദമൂട്ട്, 12.30 ന് ക്ലാസിക്കൽ ഫ്യൂഷൻ, 1.30 ന് സംഗീതകച്ചേരി, 5ന് പുല്ലാംകുഴൽ കച്ചേരി, 6.30ന് ഹിന്ദുമത കൺവൻഷൻ, 7.30ന് സംഗീത സദസ,് 10ന് തൃക്കാർത്തിക വിളക്ക് , വലിയ കാണിക്ക, വെടിക്കെട്ട്.