പാലാ: രാജ്യത്ത് ഏറ്റവും ഉയർന്ന ബോണസ് ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി മുത്തോലി പഞ്ചായത്തിൽ സമ്പൂർണമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ ആരംഭിച്ചു.. ഉയർന്ന ബോണസ് ഇൻഷ്വറൻസ് പരിരക്ഷ, ആദായ നികുതി ഇളവ് എന്നിവ ലഭിക്കുന്ന പദ്ധതിയിൽ 18 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അംഗങ്ങളായി ചേരാം. സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്കും ഡിപ്ലോമ, ബിരുദധാരികൾക്കും കൂടുതൽ ആനുകൂല്യം ലഭിക്കും. പെൺകുട്ടികളുടെ വിവാഹ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സുകന്യ സമുദ്ധി പദ്ധിയിൽ 10 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ ചേർക്കും.
ക്യാമ്പയിന്റെ ഭാഗമായി തപാൽ ജീവനക്കാർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും വീടുകളിൽ വരും ദിവസങ്ങളിൽ നേരിട്ട് എത്തി ജനങ്ങളെ പദ്ധതിയിൽ ചേർക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജി രഞ്ജിത്ത് മീനാഭവൻ നിർവഹിച്ചു. തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കെ.കെ വിനു അദ്ധ്യക്ഷത വഹിച്ചു. ഡവലപ്‌മെന്റ് ഓഫീസർ ഡി.ഹർഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ.കെ ശശികുമാർ, ഫിലോമിന ഫിലിപ്പ്, സിജുമോൻ, എമ്മാനുവൽ പനയ്ക്കൽ, ജയശ്രീ ,ഷീബ റാണി, ആര്യ, പഞ്ചായത്ത് സെക്രട്ടറി രാജീവ് വി.കെ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്
മുത്തോലി പഞ്ചായത്ത് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ ഉദ്ഘാടനം ചെയ്യുന്നു