വൈക്കം: പെൻഷൻ കാരോടുള്ള വിവേചനം അവസാനിപ്പിക്കാൻ ഇടതുസർക്കാർ തയാറാകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വൈക്കം നിയോജകമണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളെ മോഹൻ ഡി.ബാബു ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. മണിലാൽ നവാഗതർക്ക് വരവേൽപ്പ് നൽകി. നിയോജകമണ്ഡലം സെക്രട്ടറി ടി.ആർ രമേശൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ.എൻ.ഹർഷകുമാർ, ഗിരിജാ ജോജി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.വി.സരേന്ദ്രൻ, ഇടവട്ടം ജയകുമാർ, എം.കെ.ശ്രീരാമചന്ദ്രൻ, ജില്ലാ ഭാരവാഹികളായ കെ.കെ.രാജു, കെ.വിജയൻ, സി.സരേഷ്‌കുമാർ, വനിതാ വിഭാഗം പ്രസിഡന്റ് കെ.എൽ. സരസ്വതിയമ്മ, ഡോ.സി.ആർ വിനോദ് കുമാർ, പി.എൻ ശിവൻകുട്ടി, കെ.എൻ രമേശൻ പി.വി.ഷാജി, ലീല അക്കരപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ബി.ഐ പ്രദീപ് കുമാർ (പ്രസിഡന്റ്), സി.കെ ഗോപിനാഥൻ, എം.ഡി സോമൻ, ടി.വി. ധരണീധരൻ, എൻ.ഗോപാലകൃഷ്ണൻ നായർ (വൈ.പ്രസി.) ടി.ആർ രമേശൻ (സെക്രട്ടറി) വി.മത്തായി, എ.ജി. ഉല്ലാസൻ, ബി. ഓമനക്കുട്ടൻ, ഗീത കാലാക്കൽ (ജോ.സെക്ര.) സി. അജയകുമാർ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.