ചങ്ങനാശേരി:നഗരസഭയുടെ ഹരിതകർമ്മസേന വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾക്ക് തൂക്കം നോക്കി ഫീസ് ഈടാക്കുകയും ഉപയോക്താവിന്റെ ഫോണിലേക്ക് സന്ദേശം അയക്കുകയും ചെയ്യുന്ന ക്യു ആർ കോഡ് സ്‌കാനിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് നിർവഹിച്ചു. ഹരിതകർമ്മസേനയുടെ സേവനം സ്വീകരിക്കുന്നവർക്ക് ഇതനുസരിച്ചുള്ള സന്ദേശം മൊബൈൽ ഫോണിൽ ലഭ്യമാകും. ഓൺലൈൻ വഴി പണം അടക്കുന്നതിനുള്ള സൗകര്യവും പുതിയ സംവിധാനത്തിലുണ്ട്. ഹെൽത്ത് കമ്മറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ നജിയാ നൗഷാദ്, സെക്രട്ടറി എൽ.എസ് സജി, ഹെൽത്ത് സൂപ്പർവൈസർ സോൺ സുന്ദർ, ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ് എന്നിവർ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആശാ മേരി, ബിജേഷ് ഇമ്മാനുവൽ, നിസാം, സുധാകമൽ, കെൽട്രോൺ എൻജിനീയർമാരായ ജിസൻ, ബിബിൻ, ഹിമ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.