പുതുപ്പള്ളി: പുതുപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്‌കൂൾ ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ വിളംബരജാഥ നടത്തി. സ്‌കൂളിൽ നിന്നും ആരംഭിച്ച ജാഥ സ്‌കൂൾ ചെയർമാൻ ഗിരീഷ് കോനാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. പുതുപ്പള്ളി, വാകത്താനം, മീനടം പഞ്ചായത്തുകളിൽ പര്യടനം നടത്തി ജാഥ പുതുപ്പള്ളിയിൽ സമാപിച്ചു. ഞാലിയാകുഴി പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി വാർഡംഗങ്ങളായ ബീന സണ്ണി, അരുണിമ പ്രദീപ് എന്നിവർ പങ്കെടുത്തു. പുതുപ്പള്ളി ജംഗ്ഷനിൽ നടന്ന വിളംബരജാഥയുടെ സമാപനയോഗം പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വത്സമ്മ മാണി ആശംസ പറഞ്ഞു.