ഇത്തിത്താനം: ബി.ജെ.പി ഇത്തിത്താനം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ അംബേദ്കർ അനുസ്മരമം നടത്തി. സ്മൃതിദിനാചരണവും പുഷ്പാർച്ചനയും നടന്നു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി വിനീഷ് വിജയനാഥ് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗം ആര്യമോൾ പി.രാജ്, ബി.ജെ.പി നേതാക്കളായ ഹരി കെ.നായർ, സി.എം ഷാജി,ശശി കേളൻ കവല, സന്തോഷ്, ജയമോൻ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.