വൈക്കം: ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്തും കലാ സാംസ്‌ക്കാരിക കായിക മേഖലകളിലെ വിദ്യാർത്ഥികളുടെ മികവ് തുറന്നുകാട്ടി ആശ്രമം സ്‌കൂളിലെ സ്‌കിൽ ഡേ പരിപാടികൾ. സ്‌കൂൾ മാനേജർ പി.വി.ബിനേഷ് സ്‌കിൽ ഡേ പ്രദർശന പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി.സെൻ, പ്രിൻസ്സിപ്പാൾ ഷാജി ​റ്റി.കുരുവിള, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, കരിയർ മാസ്​റ്റർ ദീപ്തിദാസ്, എച്ച്.എസ്.എസ് പ്രിൻസിപ്പാൾ കെ.എസ്.സിന്ധു , എൽ.പി എച്ച്.എം പി.ടി.ജീനിഷ്, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, മിനി വി.അപ്പുകുട്ടൻ, ഇ.പി.ബീന, ടി.പി.അജിത്ത്, സിമി സോമനാഥ്, സി.എസ്.ജിജി എന്നിവർ പങ്കെടുത്തു.