മൂലവട്ടം : എസ്.എൻ.ഡി.പി യോഗം മൂലവട്ടം ശാഖയിലെ കുമാരനാശാൻ കുടുംബയോഗവും ഗുരുസദനം മൈക്രോയൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പാട്ടോലയ്ക്കൽ പി.കെ രാജുവിന്റെ ഭവനത്തിൽ ശിവഗിരി ബ്രഹ്മവിദ്യാലയകനക ജൂബിലി, തീർത്ഥാടന നവമി, രവീന്ദ്രനാഥ ടാഗോർ ഗുരുദേവ സംഗമം തുടങ്ങിയ ആഘോഷം നടന്നു. വാർഡ് കൗൺസിലർ ഷീന ബിനു യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.യു വേണു അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി സദൻ മുഖ്യപ്രഭാഷണം നടത്തി. അനിരുദ്ധൻ മുട്ടുപുറം തീർത്ഥാടന നവതി സന്ദേശം നടത്തി. പി.ജി സുഗുണൻ ആശംസ അർപ്പിച്ചു. കൺവീനർ പി.കെ രാജു സ്വാഗതവും സീമ പ്രകാശം നന്ദിയും പറഞ്ഞു.