ചങ്ങനശേരി:മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവ തിരുനാൾ ഇന്ന്. രാവിലെ 5.30ന് കുർബാന അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ, 7.15ന് സപ്രാ, കുർബാന ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, 9.30 തിരുനാൾ റാസയ്ക്ക് ഫാ.ജേക്കബ് നടുവിലേക്കളം നേതൃത്വം നൽകും. 12ന് ഇടവകക്കാരായ വൈദികരുടെയും ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരുടെയും നേതൃത്വത്തിൽ വിശുദ്ധ കുർബാന. ഫാ. മാത്യു പുത്തനങ്ങാടി മുഖ്യകാർമ്മികത്വം വഹിക്കും. 2.30ന് കുർബാന ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, 4ന് പ്രസുദേന്തി വാഴ്ച, 4.30ന് തിരുനാൾ കുർബാന സന്ദേശം മോൺ. ജയിംസ് പാലയ്ക്കൽ, 6ന് കുരിശുംമൂട് കവലയിലേക്ക് പ്രദിക്ഷണം. ഡിസംബർ 18ന് കൊടിയിറക്ക് തിരുനാൾ.